ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഗായകൻ ഡാബ്സീ. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഒരു വർഷത്തേക്ക് ഇടവേളയെടുക്കുകയാണെന്നാണ് ഡാബ്സീ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
------------------aud------------------------------
ഈയിടെ ഉണ്ണിമുകുന്ദൻ നായകനായെത്തിയ 'മാർക്കോ' സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ട് ഡാബ്സീ വിവാദത്തിലായിരുന്നു. മാർക്കോയിലെ ബ്ലഡ് എന്ന ഗാനം പുറത്തെത്തിയതിന് ശേഷം ഒരുപാട് വിമർശനം ഉയർന്നിരുന്നു. ഗാനം പോരെന്നും ഡാബ്സീയുടെ ശബ്ദം പാട്ടുമായി ചേരുന്നില്ലെന്നും എല്ലാം ആരാധകർ വിമർശിച്ചു. ഇതിന് പിന്നാലെ അണിയറപ്രവർത്തകർ ഡാബ്സീയുടെ ഗാനം മാറ്റി കെ.ജി.എഫ് ഫെയിം സന്തോഷ് വെങ്കി ആലപിച്ച ഗാനത്തിന്റെ മറ്റൊരു പതിപ്പ് പുറത്തുവിടുകയും ചെയ്യുകയായിരുന്നു എന്നാൽ, വിവാദങ്ങൾ തന്നെ ബാധിക്കില്ലെന്നാണ് അന്ന് ഡാബ്സീ വ്യക്തമാക്കിയത്. 'മാർക്കോ എന്ന സിനിമയെ ചൊല്ലി കുറച്ചധികം പ്രശ്‌നങ്ങൾ നടന്നുവരുന്നുണ്ട്. ആദ്യം തന്നെ പറയാനുള്ളത്, ഇതിലിപ്പോൾ ഒന്നുമില്ല. ചിത്രത്തിൽ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവർത്തകർ എനിക്ക് നൽകുകയും ഞാൻ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കിൽ വിൽക്കുകയോ ചെയ്യുന്നതിൽ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസർ ഞാൻ അല്ല. പാട്ടിന്റെ പോരായ്മകൾ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്' -എന്നായിരുന്നു ഡബ്സീ പറഞ്ഞത്.
© Copyright 2024. All Rights Reserved