ഒരേ ദുരിതമാണ് കേരളവും കര്‍ണാടകവും അനുഭവിക്കുന്നത്; കേന്ദ്ര സര്‍ക്കാര്‍ അനീതിക്കെതിരെ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്ന് ഡികെ ശിവകുമാര്‍

08/02/24

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് കാട്ടുന്ന അനീതിക്കും അസമത്വത്തിനെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ആര് സമരം നടത്തിയാലും പിന്തുണയ്ക്കും. കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തിരക്കുകകള്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ ദുരിതമാണ് എല്ലാവരും അനുഭവിക്കുന്നത്. എന്തുകൊണ്ട് സമാന സമരങ്ങളെ പിന്തുണച്ചുകൂടായെന്നും അദേഹം ചോദിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. വന്‍ വിവേചനമാണ് കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്നത് . ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നയിച്ച പ്രതിഷേധ ധര്‍ണയിൽ കര്‍ണാടകയ്ക്ക് അര്‍ഹമായ നികുതിവിഹിതവും കേന്ദ്ര ഗ്രാന്റുകളും വരള്‍ച്ച ദുരിതാശ്വാസവും കുടിശിക സഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും എംഎല്‍സിമാരും എംപിമാരും പങ്കെടുത്തു.

Latest Articles

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu