പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഒറ്റയാളുടെ താൽപ്പര്യത്തിന് വഴങ്ങി പാർട്ടിയെ ബലി കൊടുക്കരുതെന്ന് കോൺഗ്രസ് നേതാവ് ഡോ. പി സരിൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്താൻ തയ്യാറാകണമെന്ന് സരിൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ പാലക്കാട് തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല, രാഹുൽ ഗാന്ധിയാണ്. ഇന്ത്യയിൽ സംഘപരിവാർ വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിവേരറുക്കാൻ ഇറങ്ങി പുറപ്പെട്ട മനുഷ്യനെ കേരളത്തിലെ കോൺഗ്രസ് തോൽപ്പിച്ചു കളയരുത്. പി സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
© Copyright 2024. All Rights Reserved