ബ്രിട്ടനിലും അമേരിക്കയിലും രണ്ട് പുതിയ ജോലികൾ സ്വീകരിച്ചുകൊണ്ട് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ യൂണിവേഴ്സിറ്റികളിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങുന്നു. ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുടെ ബ്ലവാട്‌നിക് സ്‌കൂൾ ഓഫ് ഗവണ്മെന്റിൽ, അവരുടെ ലോക നേതാക്കളുടെ സർക്കിളിൽ ഒരാളായി ചേരാൻ പോവുകയാണെന്ന് ഋഷി സുനക് തന്നെയാണ് പ്രഖ്യാപിച്ചത്.
-------------------aud--------------------------------
അതിനോടൊപ്പം കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ഹൂവർ ഇൻസ്റ്റിറ്റിയൂഷനിൽ വിസിറ്റിംഗ് ഫെല്ലോഷിപ്പ് ആയും അദ്ദേഹം ചുമതല ഏറ്റെടുക്കും. ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് എന്നിവയിൽ ബിരുദമെടുത്ത ഋഷി സുനക് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റേഴ്സ് എടുത്തത്. ഈ തിരിച്ചു പോക്കിൽ താൻ ഏറെ സന്തോഷിക്കുന്നു എന്നാണ് ഋഷി സുനക് പറയുന്നത്. ഈ മഹത്തരങ്ങളായ രണ്ട് സ്ഥാപനങ്ങളിലും പഠിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് പറഞ്ഞ സുനക്, തന്റെ ജീവിതവും തൊഴിൽ രംഗവും രൂപപ്പെടുത്തുന്നതിൽ ഈ രണ്ട് സ്ഥാപനങ്ങളും വലിയ പങ്കാണ് വഹിച്ചതെന്നും പറഞ്ഞു. ഈ രണ്ട് സ്ഥാപനങ്ങളെയും ഇന്നും താൻ അതിയായി സ്നേഹിക്കുന്നതായും ഋഷി സുനക് പറഞ്ഞു.
© Copyright 2024. All Rights Reserved