ബന്ദികളെ മോചിപ്പിക്കുന്ന കരാറിൻ്റെ ഭാഗമായി ഒരുവശത്ത് ഫലസ്തീനി തടവുകാരെ വിട്ടയക്കുന്ന ഇസ്രായേൽ അധിനിവേശ സർക്കാർ മറുവശത്ത് അത്രയും പേരെ വീണ്ടും അറസ്റ്റ് ചെയ്യുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറുസലേമിലും ഡസൻ കണക്കിന് ഫലസ്തീനികളെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്.
ഇസ്രായേലും ഹമാസും തമ്മിൽ വെള്ളിയാഴ്‌ച ആരംഭിച്ച വെടിനിർത്തൽ നാലുനാൾ പിന്നിട്ടപ്പോൾ 117 കുട്ടികളും 33 സ്ത്രീകളും ഉൾപ്പെടെ 150 ഫലസ്‌തീൻ തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. എന്നാൽ, ഈ ദിവസങ്ങളിൽ തന്നെ കിഴക്കൻ ജറുസലേമിൽ നിന്നും വെസ്റ്റ്ബാങ്കിൽ നിന്നുമായി കുറഞ്ഞത് 133 ഫലസ്‌തീനികളെയാണ് ഇസ്രായേൽ അറസ്റ്റ് ചെയ്‌തതെന്ന് ഫലസ്‌തീൻ തടവുകാരുടെ അവകാശങ്ങൾ ലക്ഷ്യമിട്ട് രൂപവത്കരിച്ച സംഘടന അറിയിച്ചു. "അധിനിവേശം നിലനിൽക്കുന്ന കാലത്തോളം അറസ്റ്റുകൾ അവസാനിക്കില്ല. ജനങ്ങൾ ഇത് മനസ്സിലാക്കണം. എല്ലാതരത്തിലുള്ള ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാനുള്ള അധിനിവേശത്തിന്റെ അടിസ്ഥാന നയമാണിത്" -ഫലസ്‌തീൻ പ്രിസണേഴ്‌സ് സൊസൈറ്റി വക്താവ് അമാനി അൽ ജസീറയോട് പറഞ്ഞു. “ഇത് (ഫലസ്‌തീനികളെ അനധികൃതമായി പിടിച്ചുകൊണ്ടുപോകുന്നത്) ഒക്ടോബർ 7 ന് ശേഷം മാത്രം സംഭവിക്കുന്നതല്ല. ഇത് എന്നും നടക്കുന്ന പതിവ് കാര്യമാണ്. ഇക്കഴിഞ്ഞ നാല് ദിവസം ഇതിൽ കൂടുതൽ ആളുകൾ അറസ്റ്റിലാകുമെന്നായിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചത് -അവർ കൂട്ടിച്ചേർത്തു. ഗസ്സ മുനമ്പിൽ 51 ദിവസത്തെ നിരന്തരമായ ഇസ്രായേൽ ബോംബാക്രമണത്തിൽ 15,000ത്തിലധികം ഫലസ്തീനികളെയാണ് ഇസ്രായേൽ ഇതുവരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. തുടർന്നാണ് ഖത്തറിൻ്റെ ഇസ്രായേലിന്റെ 56 വർഷത്തെ സൈനിക
സ്ത്രീകളും കുട്ടികളുമാണ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. അധിനിവേശത്തിന് കീഴിൽ വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ഫലസ്തീൻ വംശജരുടെ വീടുകളിൽ രാത്രികാല തെരച്ചിൽ പതിവാണ്. 15 മുതൽ 20 വരെ ആളുകളെ ദിവസവും പിടിച്ചുകൊണ്ടുപോയിരുന്നു.
© Copyright 2023. All Rights Reserved