ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക്. ഇപ്പോൾ അന്താരാഷ്ട്ര അംഗീകാരം ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ പ്രശസ്തമായ ലൈബ്രറിയിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥ. ക്രിസ്റ്റോ ടോമി തന്നെയാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.
-------------------aud--------------------------------
2018ൽ നടന്ന സിനിസ്റ്റാൻ ഇന്ത്യയുടെ സ്റ്റോറി ടെല്ലിങ് മത്സരത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിനായിരുന്നു. സിനിമ റിലീസ് ചെയ്തതിനു ശേഷവും തിരക്കഥ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശി നേടിയതുൾപ്പടെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും സിനിമയ്ക്കു ലഭിച്ചു.
റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേർന്ന് ആർഎസ്‌വിപിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമിച്ച ഉള്ളൊഴുക്കിന്റെ സഹനിർമാണം റെവറി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായർ നിർവഹിച്ചത്.
© Copyright 2025. All Rights Reserved