ഓസ്‌ട്രേലിയയുടെ ഡേവിസ് കപ്പ് താരം നീൽ ഫ്രേസർ (91) അന്തരിച്ചു. 24 വർഷത്തെ കരിയറിൽ നാല് ഡേവിസ് കപ്പ് കിരീടങ്ങൾക്ക് പുറമെ മൂന്ന് ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ താരമാണ് നീൽ ഫ്രേസർ. നീലിന്റെ വിയോഗത്തിൽ കായികരംഗത്തെ അതികായന്മാരിൽ ഒരാളെ നഷ്ടപ്പെട്ടുവെന്നാണ് ടെന്നീസ് ഓസ്‌ട്രേലിയ അനുശോചനം അറിയിച്ചത്.
-------------------aud------------------------------
1960ൽ ഓസ്‌ട്രേലിയൻ ടെന്നീസ് താരം റോഡ് ലാവറിനെ തോൽപ്പിച്ച് വിംബിൾഡൺ നേടി. 1959ലും 60ലും സിംഗിൾസ്, പുരുഷ ഡബിൾസ്, മിക്‌സഡ് കിരീടങ്ങൾ നേടി. രണ്ട് ഗ്രാൻഡ്സ്ലാം ടൂർണമെന്റുകൾ ഉൾപ്പെടെ 11 പ്രധാന പുരുഷ ഡബിൾസ് കിരീടങ്ങളും നേടി.
തുടർച്ചയായി നാല് ഡേവിസ് കപ്പ് കിരീടങ്ങളാണ് നീൽ ഫ്രേസർ ഓസ്‌ട്രേലിയയ്ക്ക് നേടിക്കൊടുത്തത്. 1984ൽ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടിയിരുന്നു. 2008ൽ കായികരംഗത്തെ മികച്ച നേട്ടത്തിന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ ഫിലിപ്പ് ചാട്രിയർ അവാർഡ് ലഭിച്ചു.
© Copyright 2024. All Rights Reserved