ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശ്വസി ജയ്‌സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ എന്നിവരാണ് ടീമിലുള്ളത്.
അവസാന രണ്ടു മത്സരത്തിലേക്ക് ശ്രേയസ് അയ്യർ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. വൈസ് ക്യാപ്റ്റനായിട്ടാണ് അയ്യർ തിരിച്ചെത്തുകയെന്ന് ബിസിസിഐ അറിയിച്ചു.
© Copyright 2025. All Rights Reserved