ഐക്യരാഷ്ട്രസഭയ്ക്കതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യു എൻ ഓൾഡ് കമ്പനിയെന്നാണ് എസ് ജയശങ്കർ വിമർശിച്ചത്. ഐക്യരാഷ്ട്രസഭ ഇന്നും ഒരു പഴയ കമ്പനിയെപ്പോലെയാണെന്നും അത് വിപണിയുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നില്ലെന്നും ജയശങ്കർ പറഞ്ഞു.
=========aud==============
ലോകത്ത് രണ്ട് സംഘർഷങ്ങൾ നടക്കുമ്പോൾ യു എൻ കാഴ്ച്ചക്കാരനായി ഇരിക്കുകയാണ്. യുക്രൈൻ റഷ്യ യുദ്ധം, ഇസ്രയേൽ ഹമാസ് സംഘർഷം എന്നിവ പരിഹരിക്കാൻ യുഎ ന്നിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും ജയശങ്കർ വിമർശിച്ചു. അതേസമയം ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ തിങ്കളാഴ്ച പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാക്കുന്ന കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വ്യാപിക്കുകയാണ്. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനടക്കം ഇസ്രയേൽ തിരിച്ചടി നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇറാന്റെ എണ്ണക്കിണറുകളും ആണവോർജ നിലയങ്ങളും ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ പറയുന്നു. ഇസ്രയേലിലേക്ക് കൂടുതൽ ആക്രമണത്തിന് ഹിസ്ബുല്ലയും ഇറാന്റെ നിഴൽ സംഘങ്ങളും ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്.
© Copyright 2024. All Rights Reserved