കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഹർജിയിൽ ആരോപണം.-------------------aud--------------------------------കിഫ്ബി എടുത്ത കടം കൂടി ഉൾപ്പെടുത്തിയാണ് കേരളത്തിന്റെ വായ്പ പരിധിവെട്ടിക്കുറച്ചത് എന്നാണ് ഹർജിയിൽ പറയുന്നത്. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമപെൻഷൻ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെൻഷൻ കമ്പനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായി കണ്ടിരിക്കുന്നത്. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതിൽ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ നടപടി.
© Copyright 2025. All Rights Reserved