കടിഞ്ഞാണില്ലാതെ ക്രിസ്റ്റ്യാനോ; ഈ വർഷം അടിച്ചുകൂട്ടിയത് 50 ഗോൾ

12/12/23

*കടിഞ്ഞാണില്ലാതെ ക്രിസ്റ്റ്യാനോ; ഈ വർഷം അടിച്ചുകൂട്ടിയത് 50 ഗോൾ

രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയും തകർപ്പൻ ഫോം തുടരുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അക്കൗണ്ടിൽ ഈ വർഷവും 50 ഗോൾ. സൗദി കിങ്സ് കപ്പിൽ അൽ ശബാബിനെ 5-2ന് തോൽപിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയാണ് ചരിത്ര നേട്ടത്തിലെത്തിയത്. 56 മത്സരങ്ങൾ മാത്രമാണ് 'അർധസെഞ്ച്വറി' തികക്കാൻ വേണ്ടിവന്നത്.


അൽ നസ്‌റിന് വേണ്ടി 74-ാം മിനിറ്റിലാണ് റൊണാൾഡോ വല കുലുക്കിയത്‌. ബോക്‌സിൻ്റെ ഇടതു മൂലയിൽനിന്ന് ഒട്ടാവിയോക്ക് പന്ത് കൈമാറി ഷബാബിന്റെ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് മുന്നോട്ട് വന്ന റൊണാൾഡോ തിരികെ പന്ത് സ്വീകരിച്ച് അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു. 2023ൽ അൽ നസ്‌റിനായി 40 ഗോളുകൾ അടിച്ചുകൂട്ടിയ താരം പോർച്ചുഗലിനായി 10 ഗോളും നേടി. മൂന്ന് ദിവസം മുമ്പാണ് കരിയറിൽ 1200 മത്സരങ്ങൾ പൂർത്തിയാക്കിയത്. അൽ റിയാദിനെതിരായ അന്നത്തെ മത്സരത്തിൽ ഒരു ഗോൾ നേടിയ 38കാരൻ മറ്റൊന്നിന് അസിസ്റ്റ് നൽകുകയും ചെയ്‌തിരുന്നു. സൗദി പ്രോ ലീഗിൽ സീസണിൽ 16 ഗോൾ നേടിയ ക്രിസ്റ്റ്യാനോ കരിയറിൽ 869 ഗോളുകളാണ് രാജ്യത്തിനും ക്ലബുകൾക്കുമായി നേടിയത്.
ക്രിസ്റ്റ്യാനോക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലണ്ടാണ് ഈ വർഷം 50 ഗോൾ പൂർത്തിയാക്കിയ താരം. ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ എന്നിവർ 49 ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu