കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രരംഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം എം.വി. ജയരാജനെന്ന ശക്തനായ സ്ഥാനർഥിയെ ഇറക്കിയതോടെയാണ് സുധാകരൻ തന്നെ വേണമെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. കണ്ണൂരിൽ പല നേതാക്കളുടെ പേരുകൾ സുധാകരന് പകരമായി ഉയർന്നിരുന്നു. സുധാകരനു രാജ്യസഭ സീറ്റ് നൽകാമെന്ന തരത്തിലും ചർച്ചകളുണ്ടായിരുന്നു. മുസ്‍ലിം ലീഗുമായുള്ള അനുനയ ചർച്ചയിൽ രാജ്യസഭാ സീറ്റ് വാഗ്ദേനം നൽകിയതും പരിഗണിച്ചാണ് എഐസിസിയുടെ തീരുമാനം.
© Copyright 2025. All Rights Reserved