കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യക്കെതിരെ കേസ് എടുക്കാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തടസ്സമില്ലെന്നും ബിഎൻഎസ് 108 പ്രകാരം കേസ് എടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തു. അതേസമയം, പിപി ദിവ്യയുടെ വിമർശനത്തെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. യാത്രയയപ്പ് യോഗത്തിനിടെ പിപി ദിവ്യ നടത്തിയ അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തത്. അതേസമയം, എ.ഡി.എം. നവീൻബാബുവിന്റെ കുടുംബത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നറിയില്ലെന്ന് കെ.കെ.ശൈലജ. ......ദൗർഭാഗ്യകരമായ കാര്യമാണ് നടന്നത്. സർവീസിന്റെ അവസാന കാലഘട്ടത്തിൽ സ്വന്തം നാട്ടിൽ വന്ന് ജോലി ചെയ്യുക എന്നത് എല്ലാ ഉദ്യോഗസ്ഥരുടെയും അവകാശവും ആഗ്രഹവും കൂടിയാണ്. ഇതൊരു അനുഭവ പാഠമാണ്. ചിലപ്പോൾ ഭരണത്തിനിടെ ഉദ്യോഗസ്ഥർമാർ പറയുന്നത് പോലെ ചെയ്‌തിട്ടില്ലെങ്കിൽ കുറച്ച് കടുത്ത രീതിയില്ലെല്ലാം സംസാരിക്കേണ്ടി വരാറുണ്ട്. കുറച്ചുനാൾ കഴിഞ്ഞ് അതൊക്കെ മറന്ന് ഒരുമിച്ച് പ്രവർത്തിക്കുകയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചെയ്‌തിട്ടുള്ളത്. അതാണ് അനുഭവമെന്നും അവർ പറഞ്ഞു.
© Copyright 2024. All Rights Reserved