കണ്ണൂർ സ്കൂൾ ബസ് അപകടത്തിൽ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിൻറെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. സ്കൂൾ മാനേജ്മെൻ്റിൻ്റെ ആവശ്യ പ്രകാരം നീട്ടി നൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. പ്രവൃത്തി ദിവസങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയാൽ സർവ്വീസ് മുടങ്ങുമെന്നായിരുന്നു സ്കൂളുകളുടെ പരാതി. ഇതിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. അതേസമയം 'പ്രൈവറ്റ് ബസുകൾ മര്യാദ പാലിക്കണം, ഗുണ്ടകളേയും ചട്ടമ്പികളേയുമാണോ ബസിൽ ജീവനക്കാരാക്കി വെക്കുന്നത്... നല്ല ഡ്രൈവർ ഇല്ലെങ്കിൽ വണ്ടി ഓടിക്കണ്ട' എന്ന് ഗതാഗതമന്ററി K B ഗണേഷ് കുമാർ പ്രതികരിച്ചു .
© Copyright 2024. All Rights Reserved