ഹിമാചൽ പ്രദേശിലെ പ്രമുഖ വിനോദകേന്ദ്രമായ മണാലിയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിക്കിടക്കുന്നത് നിരവധി സഞ്ചാരികൾ. സോലങ്ങിനും റോഹ്തങ്ങിലെ അടൽ ടണലിനും ഇടയിൽ ആയിരത്തിലേറെ വാഹനങ്ങളാണ് റോഡിലെ മഞ്ഞുവീഴ്ച കാരണം മുന്നോട്ടുപോകാനാകാതെ കുടുങ്ങിയത്. സഞ്ചാരികൾക്ക് മണിക്കൂറുകളോളം വാഹനങ്ങൾക്കുള്ളിൽ കഴിയേണ്ട അവസ്ഥയാണ്.
-------------------aud--------------------------------
പൊലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 700 വിനോദസഞ്ചാരികളെ മഞ്ഞുമൂടിയ വഴികളിൽ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവർഷാഘോഷങ്ങളുടെ ഭാഗമായി മണാലിയിലേക്ക് സഞ്ചാരികൾ വൻതോതിൽ എത്തുകയാണ്. കശ്മീർ മേഖലയിലേക്കും സഞ്ചാരികളുടെ ഒഴുക്കുണ്ട്. ജമ്മു കശ്മീരിൽ 'ചില്ലായ് കലാൻ' എന്നറിയപ്പെടുന്ന 40 ദിവസത്തോളം നീളുന്ന അതിശൈത്യകാലത്തിന് തുടക്കമായിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ശ്രീനഗറിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് 8.5 ഡിഗ്രീ സെൽഷ്യസാണ്. 50 വർഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പാണിതെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
© Copyright 2024. All Rights Reserved