കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണു. ഇതേതുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടു. ആറ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടതായി എയർപോർട്ട് ഉദ്യോഗസ്ഥർ അറിയിച്ചു. ശക്തമായ മഴയിലും കാറ്റിലും വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം പറന്നുപോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപകമായി പ്രചരിക്കുന്നുണ്ട് .
-------------------aud--------------------------------fcf308
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ മേൽക്കൂര വളരെ പഴയതാണെന്ന് ചീഫ് എയർപോർട്ട് ഓഫീസർ പറഞ്ഞു. മേൽക്കൂര പറന്നുപോയതിനെ തുടർന്ന് സീലിങ് പൊട്ടി അകത്തേക്ക് വെള്ളം എത്തിയെന്നും ആളുകൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ അഗർത്തലയിലേക്കും കൊൽക്കത്തിയിലേക്കുമാണ് വഴി തിരിച്ചുവിട്ടത്. സ്ഥിതി ഗതികൾ നിയന്ത്രണവിധേയമായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
© Copyright 2024. All Rights Reserved