കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയയിൽ പ്രചാരണം നടക്കുന്നതിനിടെയാണ് കമല ഹാരിസിനെതിരെ ട്രംപിൻ്റെ പരാമർശം,
-------------------aud--------------------------------
യുഎസ് പ്രസിഡന്റ്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും തമ്മിലുള്ള വാക് പോര് മുറുകുകയാണ്. കമലയെ പ്രസിഡന്റാക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം കൊണ്ട് ചൂതാടുന്നതിന് തുല്യമായിരിക്കും. അവർ പ്രസിഡൻ്റ് പദവി കൈകാര്യം ചെയ്യാൻ കഴിവില്ലാത്തയാളാണ്. കമല ഹാരിസിനെ തെരഞ്ഞെടുക്കുന്നത് യുഎസിലെ കുട്ടികളെ യുദ്ധത്തിന് തയാറെടുപ്പിക്കുന്നതുപോലെയാണെന്നാണ് പ്രചാരണത്തിൽ ട്രംപ് പറഞ്ഞത്. യുഎസ് പ്രസിഡന്റ്റ് തെരഞ്ഞെടുപ്പ് നവംബർ അഞ്ചിന് നടക്കും. റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി കമല ഹാരിസിനും നിരവധിയാളുകൾ പിന്തുണ അറിയിക്കുന്നുണ്ട്. കമല ഹാരിസിനെ പിന്തുണയ്ക്കുന്നതായി ഹോളിവുഡ് നടനും ഓസ്‌കാർ ജേതാവുമായ ലിയനാർഡോ ഡികാപ്രിയോ അറിയിച്ചിരുന്നു.
© Copyright 2025. All Rights Reserved