സഹകരണ മേഖലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ ഇടപെടാൻ ക്രൈംബ്രാഞ്ച് നീക്കം. കരുവന്നൂരിൽ ഇഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അന്വേഷണത്തിന് രേഖകൾ മഹസിറിന്‍റെ ഭാഗമാക്കണം.എല്ലാ രേഖകളും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
എന്നാൽ ഇത് തമ്മിലടിക്കാനുള്ള സമയമല്ലെന്ന് ഇഡി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് പോവുന്നതെന്നും 55 പേർക്കെതിരായ അന്വേഷണം പൂർത്തിയായെന്നും രേഖകൾ കൈമാറണമെന്ന ആവശ്യം തള്ളണമെന്നും ഇഡി ആവശ്യപ്പെട്ടു.l
© Copyright 2024. All Rights Reserved