ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി കഴിഞ്ഞ വർഷം അന്താരാഷ്ട്ര യാത്രികർ തിരഞ്ഞെടുത്തത് ലണ്ടനിലെ ഗാറ്റ് വിക്ക് എയർപോർട്ട്. 53 രാജ്യങ്ങളിൽ നിന്നുള്ള, വർഷത്തിൽ ചുരുങ്ങിയത് രണ്ട് അന്താരാഷ്ട്ര യാത്രകൾ എങ്കിലും നടത്തിയിട്ടുള്ള 1,642 പേരിൽ നടത്തിയ സർവ്വേയിലാണ് ഈ അഭിപ്രായം ഉയർന്ന് വന്നത്. മാത്രമല്ല, ലോകത്തിലെ, ഏറ്റവും ക്ലേശങ്ങൾ സൃഷ്ടിക്കുന്ന വിമാനത്താവളവും ഇത് തന്നെ. വിസ അഡ്വൈസ് വെബ്സൈറ്റ് ആയ വിസ ഗൈഡ് ആണ് 53 രാജ്യങ്ങളിൽ നിന്നായുള്ള 1,642 പേർക്കിടയിൽ സർവ്വേ നടത്തിയത്.
-------------------aud--------------------------------
2023- ൽ ചുരുങ്ങിയത് രണ്ട് വിദേശ യാത്രകൾ എങ്കിലും നടത്തിയവരെയായിരുന്നു സർവ്വേയിൽ പങ്കെടുപ്പിച്ചത്. വിമാനയാത്രയുടെ ഏത് ഘടകമാണ് ഏറ്റവും ക്ലേശകരമായതെന്ന് അവരോട് ചോദിച്ചിരുന്നു.
തിരക്കേറിയ വിമാനത്താവളങ്ങളിലും വലിയ വിമാനത്താവളങ്ങളിലും അനുഭവിക്കേണ്ടി വരുന്ന യാത്രാ പ്രശ്നങ്ങൾ, കൂടെക്കൂടെ വിമാനങ്ങൾ വൈകുന്നത്, നഗര മധ്യത്തിൽ നിന്നും വിമാനത്താവളങ്ങൾ അകലെ സ്ഥിതിചെയ്യുന്നത് എന്നിങ്ങനെ നിരവധി കാര്യങ്ങൾ പലരും മറുപടിയായി പറഞ്ഞു. ഈ ആശങ്കകളെ അടിസ്ഥാനമാക്കിയായിരുന്നു ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ് വിക്ക് വിമാനത്താവളം ഏറ്റവും ക്ലേശകരമായ വിമാനത്താവളമായി യാത്രികർ ഉയർത്തിക്കാട്ടിയത്.
മറ്റു പല വിമാനത്താവളങ്ങളെയും അപേക്ഷിച്ച് ഗാറ്റ് വിക്കിൽ എപ്പോഴും ശരാശരിയിൽ താഴെ യാത്രക്കാർ മാത്രമെ ഉണ്ടാകാറുള്ളു എങ്കിലും യാത്രക്കാരുടെ സാന്ദ്രത ഇവിടെ വലുതാണ്. അതുപോലെ, വിമാനങ്ങൾ വൈകുന്ന കാര്യത്തിൽ ഈ വിമാനത്താവളം രണ്ടാമത് എത്തി. മാത്രമല്ല, ലണ്ടൻ നഗരമധ്യത്തിൽ നിന്നും ഇവിടെ എത്തിച്ചേരുക അത്ര എളുപ്പവുമല്ല.
സർവ്വേയിലെ ഏറ്റവുമധികം ഞെട്ടിക്കുന്ന ഫലം, ഏറ്റവും ക്ലേശമേറിയ ആദ്യ പത്ത് വിമാനത്താവളങ്ങളിൽ പകുതിയോളമുള്ളത് യൂറോപ്പിലാണ് എന്നതാണ്. തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളമാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണിത്. 2022-ൽ 6,42,89,107 യാത്രക്കാരാണ് ഈ വിമാനത്താവളത്തിൽ കൂടി കടന്നു പോയത്.. ലോകത്തിലെ ഏഴാമത്തെ തിരക്കേറിയ വിമാനത്താവളം കൂടിയാണിത്.
മൂന്നാം സ്ഥാനത്ത് എത്തിയത് ജർമ്മനിയിലെ മ്യുണിക്ക് വിമാനത്താവളമാണ്. ഇസ്താംബൂളിൽ എത്തുന്ന യാത്രക്കാരുടെ പകുതി പോലും ഇവിടെ വരുന്നില്ലെങ്കിലും വിമാനങ്ങൾ വൈകുന്നതിൽ ഏറെ മുൻപിലാണ് ഈ വിമാനത്താവളം.അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളം നാലാം സ്ഥാനത്ത് എത്തിയപ്പോൾ ലണ്ടനിലെ ഹീത്രൂ വിമാനത്താവളം അഞ്ചാം സ്ഥാനത്ത് എത്തി. യൂറോപ്പിലെ ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന രണ്ടാമത്തെ വിമാനത്താവളം കൂടിയാണ് ഹീത്രൂ.
© Copyright 2024. All Rights Reserved