കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 28 ന് പ്രൗഢഗംഭീരമായി നടത്തി. ഏകദേശം 550 ഓളം പേരുടെ ഓണ സദ്യയോടെ തുടങ്ങിയ ഓണപരുപാടി വൈകിട്ട് പത്ത് മണിക്ക് ഡിജെ പാർട്ടിയോടെ ആണ് അവസാനിച്ചത്. ഓണാഘോഷങ്ങൾ മലയാളി മംഗമാരുടെ അകംബടിയോടെ മാവേലിയെ വരവേറ്റുകൊണ്ടാണ് തുടക്കം കുറിച്ചത്.
-------------------aud--------------------------------
അത്തപൂക്കളും ഇട്ടും, പൂക്കളാൽ അലങ്കരിച്ച ഹോളിലെയും, വേദിയിലെയും ആഘോഷത്തിൽ പങ്കെടുത്ത എല്ലാവരെയും പഴയ കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുകയും കുട്ടികൾക്ക് പുതിയ ഒരു അനുഭവം നൽകുകയും ചെയ്തു.
സി.കെ.സി പ്രസിഡന്റ് ജോൺ (ബിജു) യോഹന്നാൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കവൻട്രി ലോർഡ് മേയർ മാൽ മട്ടൺ,
മേയറസ്സ് മാഗീ ഹിക്ക്മാൻ, കവൻട്രി ആക്ടിങ്ങ് ബിഷപ്പും, ടോൺണ്ടൺ ബിഷപ്പുമായ റൂത്ത് വേർസ്‌ലി, കവൻട്രി കൗൺസിലർ റാം ലേഘാ, യുക്മാ മിഡ്ലാൻറ്സ് പ്രസിഡന്റ്
ജോർജ് തോമസ്, മാവേലി എന്നിവരും, സി കെ സി കമ്മറ്റീ അംഗങ്ങളും ചേർന്ന് നിലവിളക്കു കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. വിശിഷ്ടാദിധികൾ സി കെ സി യുടെ ഐക്യമത്യത്തെയും, ശക്തിയെയും കുറിച്ച് സംസാരിച്ചപ്പോൾ, സി കെ സി പ്രസിഡൻറ് അദ്യക്ഷ പ്രസംഗത്തിൽ സി കെ സി യുടെ ഒരു സെൻറ്റർ കവൻട്രിയിൽ വരണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു.
ഓണാഘോഷത്തോടൊപ്പം സി കെ സി യുടെ പുതിയ വെബ്സൈറ്റ് ഉല്ഘാടനവും നിർവഹിച്ചു.
ജിസിഎസിക്കും, ഏ ലെവലിനും ഉന്നത വിജയം നേടിയവർക്ക് മേയർ മൊമൻറോ നൽകിയത് കുട്ടികൾക്ക് പ്രചോതനം നൽകി.
മാവേലിയെ വരവേറ്റും, തിരുവാതിരയുമായി കളം നിറഞ്ഞാണ് പരിപാടികൾക്ക് തുടക്കമായത്. വിഭവ സമൃദ്ധമായ സ്വാദേറിയ ഓണസദ്യ ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. ഓണം സ്പോർട്സ് ഡേയിൽ വിജയികളായവർക്ക് ട്രോഫികൾ ചടങ്ങിൽ സമ്മാനിച്ചു. സി കെ സിയും സർഗം ഡാൻസ് ശ്രൂപ്പും ആയി ചേർന്നുള്ള ഗംഭീര വെൽക്കം ഡാൻസ് എല്ലാവരും ആസ്വദിച്ചു. മാവേലി അബാനായി സ്റ്റേജിൽ നിറഞ്ഞാടിയത് എവർക്കും കൗദുകം ഉളവാക്കി.
പിന്നീട് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, മോഹിനിയാട്ടം, ഭരതനാട്യം, ക്ളാസിക്കൽ ഡാൻസ് LED സ്ക്രീനിലെ അതിമനോഹര ബാഗ്രൗണ്ട് എന്നിവയും എല്ലാം അരങ്ങിൽ അരങ്ങേറിയതും, അവസാനത്തെ ഡിജെ യും എല്ലാവരെയും ആവേശത്തിമിർപ്പിലാഴ്ത്തി.
സി കെ സി കമ്മറ്റിക്ക് വേണ്ടി ട്രഷറർ പോളച്ചൻ പൗലോസ് സമ്മാനങ്ങളും റാഫിൾ നറുക്കെടുപ്പുകൾക്ക് നേത്രുത്ത്വം നൽകിയപ്പോൾ പോൾസൺ മത്തായി ഓണസദ്യക്ക് നേത്രുത്ത്വം നൽകി. ജോയിൻറ് സെക്രട്ടറി റ്റാജ് തോമസ് സ്വാഗതവും സെക്രട്ടറി ജോൺസൺ യോഹന്നാൻ നന്ദിയും അറിയിച്ചു.
© Copyright 2024. All Rights Reserved