"അജ്ഞാതരോഗം' ബാധിച്ച് 17 പേർ മരിച്ച ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തെ നിരീക്ഷണത്തിലാക്കി കനത്ത നിയന്ത്രണം ഏർപ്പെടുത്തി. ഗ്രാമത്തെ മൂന്ന് നിയന്ത്രിത മേഖലകളാക്കി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് കുമാർ ഖജൂരിയ ഉത്തരവിറക്കി. നിരോധനാജ്ഞയും പ്രഖ്യാപിച്ചു. മരണം സംഭവിച്ച മൂന്നുകുടുംബങ്ങളുടെ വീടുകൾ ഉൾപ്പെടുന്നതാണ് ആദ്യ നിയന്ത്രിത മേഖല. ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം.
-------------------aud--------------------------------
രോഗബാധിതരുമായി അടുത്തിടപഴകിയവരുടെ വീടുകൾ, മറ്റ് വീടുകൾ എന്നിവ രണ്ടും മൂന്നും മേഖലകൾ. ആദ്യ രണ്ട് മേഖലകളിലെ വീടുകളിൽ വെള്ളവും ഭക്ഷണവും സർക്കാർ എത്തിക്കും. എല്ലാ ജലവിതരണ സാമഗ്രികളും പുതിയത് സ്ഥാപിക്കും. രോഗബാധിതനായ ഐജാസ് അഹമ്മദി(24)ന്റെ നില ഗുരുതരമാണ്.
സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഗ്രാമം സന്ദർശിച്ച മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു. രോഗമല്ല മരണകാരണമെന്നും പൊലീസ് അന്വേഷണത്തിൽ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരുടെ ശരീരത്തിൽ വിഷ സാന്നിധ്യം കണ്ടെത്തി. ആസൂത്രിത കൊലയാണെന്നാണ് നിഗമനം.
© Copyright 2024. All Rights Reserved