കാണ്ഡഹാർ സീരീസ് വിവാദം: ഭാവിയിൽ ഇന്ത്യൻ വികാരം പരിഗണിച്ചുള്ള കണ്ടൻ്റുകൾ മാത്രമെന്ന് നെറ്റ്ഫ്ലിക്സ്

03/09/24

ന്യൂഡൽഹി: അടുത്തിടെ പുറത്തിറങ്ങിയ 'ഐസി 814: ദ് കാണ്ഡഹാർ ഹൈജാക്ക് വെബ് സീരീസ് സംബന്ധിച്ച വിവാദത്തിൽ നെറ്റ്ഫ്ലിക്‌സ് ഇന്ത്യ കണ്ടന്റ് മേധാവി മോണിക്ക ഷെർഗിൽ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി. ദേശീയ വികാരങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഭാവിയിൽ സ്ട്രീം ചെയ്യുന്ന സീരീസുകളുടെ ഉള്ളടക്കം അവലോകനം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് കേന്ദ്രത്തിന് ഉറപ്പുനൽകി.

-------------------aud--------------------------------

വെബ് സീരീസിലെ ചില തർക്ക വിഷയങ്ങൾ കണക്കിലെടുത്താണ് ഷെർഗില്ലിനെ ശാസ്ത്രി ഭവനിലേക്ക് വിളിപ്പിച്ചത്. വിമാനം തട്ടിക്കൊണ്ടുപോയവരുടെ പേരുമായി ബന്ധപ്പെട്ടാണ് വിവാദമുയർന്നത്. ഹൈജാക്കർമാർക്ക് ഹിന്ദു പേരുകൾ നൽകിയെന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം. തട്ടിക്കൊണ്ടുപോയവരുടെ രഹസ്യനാമങ്ങളാണ് പറയുന്നതെങ്കിൽ നിർമാതാക്കൾ അത് വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് വിമർശകർ ആക്ഷേപിച്ചു. സംവിധായകൻ അനുഭവ് സിൻഹ വസ്തു‌തകളെ വളച്ചൊടിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്നു. രാജ്യത്തെ ജനവികാരം കൊണ്ട് കളിക്കാൻ ആർക്കും അവകാശമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സംസ്‌കാരത്തെയും നാഗരികതയെയും എല്ലായ്പ്‌പോഴും ബഹുമാനിക്കണം. എന്തെങ്കിലും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിന് മുമ്പ് നിങ്ങൾ രണ്ടുവട്ടം ചിന്തിക്കണം. സർക്കാർ അത് വളരെ ഗൗരവമായി എടുക്കുന്നുവെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഒ.ടി.ടി പരമ്പരയിൽ കാഠ്‌മണ്ഡുവിൽ നിന്ന് കാണ്ഡഹാറിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ്‌ ഐ.സി 814 ഹൈജാക്ക് ചെയ്യപ്പെടുന്ന സമയത്തെ സംഭവങ്ങളുടെ ചിത്രീകരണം സത്യത്തിൽ നിന്ന് ഏറെ അകലെയാണ്. പരമ്പരയിലെ അഭിനേതാക്കളുടെ തിരക്കഥയും സ്വഭാവവും വസ്‌തുതകൾ മായ്ച്ച് അവയെ ഫിക്ഷനാക്കി മാറ്റാനുള്ള ശ്രമമാണ്. പാക് ചാരസംഘടനയായ ഐ.എസ്.ഐ ആസൂത്രണം ചെയ്‌ത കുറ്റകൃത്യം സാധാരണമാക്കാനുള്ള ശ്രമമാണിതെന്നും കേന്ദ്രം പറയുന്നു. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയിലെ അംഗങ്ങളായ ഇബ്രാഹിം അത്തർ, ഷാഹിദ് അക്തർ സെയ്ദ്, സണ്ണി അഹമ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവരായിരുന്നു അഞ്ച് ഹൈജാക്കർമാർ. ഓഗസ്റ്റ് 29ന് പുറത്തിറങ്ങിയ വെബ് സീരീസിൽ രണ്ടു ഭീകരർക്ക് ഹിന്ദു പേരുകൾ നൽകിയത് വിവാദമായിരുന്നു. സീരീസിലെ ഹൈജാക്കർമാരെ ചീഫ്, ഡോക്‌ടർ, ബർഗർ, ഭോല, ശങ്കർ എന്നീ രഹസ്യനാമങ്ങളിലാണ് അവതരിപ്പിച്ചിരുന്നത്. ഭോല, ശങ്കർ എന്നീ പേരുകൾ ഉപയോഗിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. ചിലർ സിനിമാ പ്രവർത്തകർ ഹിന്ദു പേരുകൾ മനഃപൂർവം തിരഞ്ഞെടുക്കുന്നുവെന്നും അതുവഴി വസ്‌തുതകൾ തെറ്റായി ചിത്രീകരിക്കുകയും മതപരമായ സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് വിമർശനം ഉയർന്നത്. സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന തലവൻ സുർജിത് സിങ് യാദവ് ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു. ആറ് എപ്പിസോഡുകളുള്ള പരമ്പരയിൽ നസീറുദ്ദീൻ ഷാ, പങ്കജ് കപൂർ, വിജയ് വർമ, അരവിന്ദ് സ്വാമി, പത്രലേഖ, കുമുദ് മിശ്ര, മനോജ് പഹ്വ, ദിയാ മിർസ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 1999 ഡിസംബർ 24 ന് കാഠ്‌മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം ഐ.സി 814, നേപ്പാളിലെ കാഠ്‌മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ശേഷം ഹൈജാക്ക് ചെയ്യപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu