വീസ അനുവദിക്കൽ ഓരോ രാജ്യത്തിന്റെയും പരമാധികാരത്തിൽ ഉൾപ്പെടുന്നതാണെന്നും അഖണ്ഡതയ്ക്ക് എതിരു നിൽക്കുന്നവരുടെ അപേക്ഷ നിരസിക്കാൻ അധികാരമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡയിൽനിന്നുള്ള വീസ അപേക്ഷകൾ പലതും ഇന്ത്യ നിരസിക്കുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ.
-------------------aud--------------------------------
ഇന്ത്യയുടെ പരമാധികാരത്തിൽ കടന്നുകയറുന്നതാണു കനേഡിയൻ മാധ്യമങ്ങളുടെ വാർത്തകളെന്നും ഇന്ത്യയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ കൊലപാതക വാർത്തകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും വിഷയം ഹൈക്കമ്മിഷൻ തലത്തിൽ ഉയർത്തിയിട്ടുണ്ടെന്നും പറഞ്ഞു.
© Copyright 2024. All Rights Reserved