കാനഡ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറക്കും; വർക്ക് പെർമിറ്റിനും നിയന്ത്രണം, ഇന്ത്യക്കാർക്ക് ഉൾപ്പടെ തിരിച്ചടി

19/09/24

വിദേശ വിദ്യാർഥികൾക്ക് നൽകുന്ന സ്ലൈഡി പെർമിറ്റിൻ്റെ എണ്ണം വെട്ടികുറക്കാനൊരുങ്ങി കാനഡ. വർക്ക് പെർമിറ്റിൻ്റെ എണ്ണവും കാനഡ ഇത്തരത്തിൽ കുറക്കും. കാനഡയിൽ താൽക്കാലികമായി താമസമാക്കുന്നവരുടെ എണ്ണം കുറക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. വരും മാസങ്ങളിൽ ഇതിനുള്ള നടപടികളുമായി കാനഡ മുന്നോട്ട് പോകുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

-------------------aud--------------------------------

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ ഗവൺമെൻ്റ് അഭിപ്രായ സർവേകളിൽ പിന്നാക്കം പോയതും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുമാണ് കാനഡയെ കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിച്ചത്. നേരത്തെ മറ്റ് പല രാജ്യങ്ങളും വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. 2025 ഒക്ടോബറിൽ കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കാനഡ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടൊരു പ്രചാരണ വിഷയമാണ് വിദേശത്ത് നിന്നും പഠനത്തിനും ജോലിക്കുമായെത്തുന്ന ആളുകളുടെ പ്രശ്‌നം. 2025ൽ ഇൻ്റർനാഷണൽ സ്റ്റഡി പെർമിറ്റ് 4,37,000 ആയി കുറക്കാനാണ് കാനഡ ഒരുങ്ങുന്നത്. 2023ൽ 509,390 പെർമിറ്റുകൾ നൽകിയിരുന്നു. എമിഗ്രേഷൻ വകുപ്പിലെ വിവരങ്ങൾ പ്രകാരം 2024ൽ ഇതുവരെ 175,920 പെർമിറ്റുകൾ നൽകിയിട്ടുണ്ട്. നേരത്തെ രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കാനഡ സർക്കാർ നിജപ്പെടുത്തിയിരുന്നു. 6.8 ശതമാനമുണ്ടായിരുന്നതാണ് അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തിയത്. കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ ചിലവ് കുറഞ്ഞ വീടുകളിൽ ഉൾപ്പടെ കാനഡയിൽ ലഭ്യതക്കുറവുണ്ടായി. ഇതിനൊപ്പം ജീവിത ചെലവ് ഉയർന്നതും കുടിയേറ്റത്തോടുള്ള പ്രതിഷേധം ഉണ്ടാവുന്നതിനുള്ള കാരണമായി. കാനഡയിൽ പണപ്പെരുപ്പവും കുറയാതെ തുടരുകയാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu