പത്തു വർഷത്തെ ഗവേഷണത്തിനൊടുവിലാണ് കാൻസർ പ്രതിരോധ മരുന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തത്. കാൻസർ ചികിത്സ രംഗത്ത് ഇതു വലിയൊരു മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവ റേഡിയേഷൻ, കീമോതെറാപ്പി പോലുള്ള ചികിത്സരീതികളുടെ പാർശ്വഫലങ്ങളെ 50 ശതമാനം വരെ കുറയക്കുമെന്നും രോഗം വീണ്ടും വരുന്നതിനെ 30 ശതമാനം വരെ പ്രതിരോധിക്കുമെന്നും ഗവേഷകർ പറയുന്നു.
കാൻസർ വീണ്ടും വരാൻ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിൻ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്‌സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോൾ, കോപ്പർ സംയുക്തമാണ് ഗുളികയിൽ അടങ്ങിയിട്ടുള്ളത്.
ഗവേഷണത്തിനായി മനുഷ്യരിലെ കാൻസർ കോശങ്ങളെ എലികളിൽ കുത്തിവെച്ച് അത് പ്രോ ഓക്‌സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാർശ്വഫലങ്ങൾ തടയുന്നതിലുള്ള പരീക്ഷണം മനുഷ്യരിലും വിജയം കണ്ടു. പാൻക്രിയാസ്, ശ്വാസകോശം, വായ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾക്ക് ഈ മരുന്ന് ഫലപ്രദമാണെന്നും ഗവേഷകർ പറയുന്നു. ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റിയുടെ അനുമതിക്കു വേണ്ടി കാത്തിരിക്കുകയാണെന്നും അനുമതി ലഭിക്കുന്നതോടെ ജൂൺ-ജൂലൈ മുതൽ വിപണിയിൽ എത്തിക്കുമെന്നും ഡോ. രാജേന്ദ്ര ബദ് വേ പറഞ്ഞു.
© Copyright 2025. All Rights Reserved