കാർഡിഫിലെ ലാൻഡോക്ക് കൗസിലിൽ കമ്മ്യൂണിറ്റി കൗസിലിർ മലയാളി. ലാൻഡോക്കിൽ താമസിക്കുന്ന ബെന്നി അഗസ്റ്റിൻ ആണ് കാർഡിഫിലെ ലാൻഡോക്ക് കമ്മ്യൂണിറ്റി കൗസിലിർ ആയി നിയമിതനായത്.ഡൽഹിയിൽ 20 വർഷത്തെ അദ്ധ്യാപനജീവിതത്തിന് ശേഷം 2010-ൽ യുക്കെയിൽ എത്തിയ ബെന്നി അഗസ്റ്റ്യൻ കാർഡിഫിലെ ലാൻഡോക്കിലാണ് താമസിക്കുന്നത്.കഴിഞ്ഞ പതിമൂന്നു വർഷം മലയാളി - ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിൽ വിവിധ മേഖലകളിൽ അദ്ദേഹം നിസ്വാർത്ഥമായ സേവനം കാഴ്ച വെച്ചിരുന്നു. കഴിഞ്ഞ 13 വർഷമായി കാർഡിഫ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനും, KCA മെമ്പർ, VOG മെമ്പർ, കാർഡിഫിലെ ആദ്യത്തെ വേദപാഠ പ്രധാനാധ്യാപകൻ എന്നീ നിലയിൽ മലയാളികൾക്കിടയിൽ സേവനം അർപ്പിച്ചിട്ടുണ്ട്.
കാർഡിഫ് NHS ഹോസ്പിറ്റലുകളിൽ ആസിസ്റ്റന്റ് ചാപ്ലയിൻ, പെനാർത്തിലെ സെന്റ് ജോസഫ്‌സ് ചർച്ചിൽ കഴിഞ്ഞ 13 വർഷമായി യൂകരിസ്റ്റിക് മിനിസ്റ്റർ, സെന്റ് ജോസഫ്‌സ് പ്രൈമറി സ്‌കൂൾ ഗവർണർ, കരിക്കുലം-ഡിസിപ്ലിൻ കമ്മിറ്റി മെമ്പർ, കാർഡിഫ് അതി രൂപതയിലെ സിനഡൽ കമ്മീഷൻ അംഗം, ACTA മെമ്പർ, ശാലോം വേൾഡ് ഔട്ട് റീച് ടീം അംഗം, എന്നീ നിലയിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിലും അദ്ദേഹം സേവനം ചെയ്യുന്നു. എട്ട് വർഷമായി യുകെയിലെ ചിറ്റാരിക്കാൽ സംഗമത്തിന്റെ രക്ഷാധികാരി കൂടിയാണദ്ദേഹം. അദ്ദേഹം ഇതിനോടകം അഞ്ചു സംഗീതൽബങ്ങൾ നിർമിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു നടനും, 3 ഷോർട് ഫിലിമുകളും ചെയ്തിരിക്കുന്നു.
ലാൻഡോക്ക് കമ്മ്യൂണിറ്റി കൗൺസിലിലേക്ക് വന്ന ഒഴിവിലേക്കാണ് ബെന്നി അഗസ്റ്റിനെ നിയമിച്ചിരിക്കുന്നത്. നിയമനം മൂന്ന് വർഷത്തേക്കാണ്.ഈ നിയമനം മലയാളികൾക്ക് ഇംഗ്ലീഷ് കമ്മ്യൂണിറ്റിയിൽ കിട്ടിയ ഒരു അംഗീകാരമാണ്.
© Copyright 2024. All Rights Reserved