പതിനാറുകാരിയുടെ ഹർജിയിൽ, രാജ്യത്ത് കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനുള്ള നിയമങ്ങൾ പരിശോധിക്കാൻ രണ്ട് അമിക്കസ്‌ക്യൂറിമാരെ നിയമിച്ച് സുപ്രീംകോടതി. ശാസ്‌ത്രീയ മാർഗങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് കാട്ടി ഉത്തരാഖണ്ഡ് സ്വദേശിയും പരിസ്ഥിതി പ്രവർത്തകയുമായ റിഥിമ പാണ്ഡെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
-----------------------------
ഇക്കാര്യത്തിൽ 2017ൽ ഒമ്പതാം വയസിൽ റിഥിമ കേന്ദ്ര ഹരിത ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2019ൽ ഹർജി തള്ളി. ഇതിനെതിരെയുള്ള അപ്പീലാണ് ജസ്‌റ്റിസ് പി നരസിംഹ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ജയ് ചീമ, സുധീർ മിശ്ര എന്നീ അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിച്ച് ഉത്തരവിട്ടു.
© Copyright 2024. All Rights Reserved