ത്രിതല പഞ്ചായത്തിനും നിയമസഭക്കും പിന്നാലെ ഇത്തവണ ലോക്സഭാതെരെഞ്ഞെടുപ്പിലും ഒരു കൈനോക്കാൻ ഒരുങ്ങുകയാണ് ട്വന്റി20 പാർട്ടി.ജനക്ഷേമ വാഗ്ദാനങ്ങളുമായുള്ള പ്രകടന പത്രിക തെരെഞ്ഞെടുപ്പിനു മുന്നോടിയായി ട്വന്റി20 എറണാകുളത്ത് പുറത്തിറക്കി. എറണാകുളം പൂത്തൃക്കയിൽ സമ്മേളനം നടത്തിയാണ് ട്വന്റി20 പാർട്ടി പ്രകടന പത്രിക ജനങ്ങൾക്ക് മുന്നിൽ വച്ചത്.
.കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും. ഭക്ഷ്യധാന്യങ്ങളുടെയും മരുന്നുകളുടെയും വില 50% വരെ കുറയ്ക്കും, 60 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രതിമാസ ക്ഷേമപെൻഷൻ 5000 രൂപയാക്കി ഉയർത്തും, എട്ടുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്കും മാസം 5000 രൂപ പെൻഷൻ നൽകുമെന്നതടക്കം നിരവധി ജനക്ഷേമ വാഗ്ദാനങ്ങളാണ് ട്വന്റി20 പാർട്ടി പ്രസിഡൻ് സാബു എം. ജേക്കബ് യോഗത്തിൽ പ്രഖ്യാപിച്ചത്. ലോക്സഭയിലെ മത്സരം സംബന്ധിച്ച് അടുത്ത ആഴ്ച്ചയോടെ പാർട്ടി അന്തിമ തീരുമാനമെടുക്കും.
© Copyright 2023. All Rights Reserved