കഴിഞ്ഞ വർഷത്തെ ജിസിഎസ്ഇ പരീക്ഷയുടെ ദേശീയ തല അവലോകനം പുറത്തു വരുമ്പോൾ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയത് ചൈനക്കാരായ വിദ്യാർത്ഥികൾ. തൊട്ടു പിന്നാലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ഇടം പിടിച്ചു. എന്നാൽ ബ്രിട്ടീഷ് വംശജരായ കുട്ടികൾ ഈ കണക്കെടുപ്പിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നയാണ്. ഇതിനർത്ഥം ഭാവി തലമുറയെ നയിക്കാൻ കുടിയേറ്റ ജനത തന്നെയാകും ബ്രിട്ടനിൽ മുന്നിൽ നിൽക്കുക എന്ന് തന്നെയാണ്. മികച്ച വിജയം നേടിയ കുട്ടികളുടെ പട്ടിക പുറത്തു വരുമ്പോൾ ദേശീയ ശരാശരി 48 ശതമാനവും ചൈനക്കാരുടേത് 66 ശതമാനവുമാണ്. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ 61 ശതമാനം മികച്ച വിജയം നേടി രണ്ടാം സ്ഥാനത്തെത്തിയത് ബ്രിട്ടനിലെ മലയാളി സമൂഹത്തിനും നേട്ടമായി വിലയിരുത്തപ്പെടുകയാണ്. ബ്രിട്ടനിലെ 11 ക്ലാസ് പരീക്ഷയായ ജിസിഎസ്ഇ യുടെ 2021 -22 വര്‍ഷത്തെ വിലയിരുത്തലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്...
© Copyright 2023. All Rights Reserved