ചൈനയിൽ കുട്ടികളിൽ വർധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങളിലും ന്യുമോണിയ ക്ലസ്റ്ററുകളിലും വിശദീകരണം ചോദിച്ച് ലോകാരോഗ്യ സംഘടന. ഡബ്യു.എച്ച്.ഒ വിശദീകരണം ചോദിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും പുതിയ രോഗാണുവിനെ കണ്ടെത്തിയിട്ടില്ലെന്നും ചൈന വിശദീകരിച്ചു.
പകർച്ചവ്യാധി സംബന്ധിച്ച ലാബ്റിസൽറ്റ് ഉൾപ്പടെയുള്ള വിവരങ്ങളാണ് ലോകാരോഗ്യസംഘടന തേടിയത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്നാണ് ശ്വാസകോശ രോഗങ്ങൾ വർധിച്ചത്. ന്യുമോണിയ സാധാരണ ബാക്ടീരിയ രോഗമാണ്. ഇത് കുട്ടികളെ സാധാരണബാധിക്കുന്ന രോഗം മാത്രമാണെന്നും ചൈന വ്യക്തമാക്കി.
© Copyright 2024. All Rights Reserved