യുകെയില്‍ ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്‍ നിയമമാകുന്നു. വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് ബില്‍ നിയമമാകാന്‍ പോകുന്നത്. പുതിയ നിയമമനുസരിച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകളുടെ കാര്യത്തില്‍ ടെക് സ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവാദിത്വം വര്‍ധിക്കും. കുട്ടികളുടെ ഇന്റര്‍നെറ്റ് സുരക്ഷ ഉറപ്പ് വരുത്തുന്ന വിധത്തില്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന കണ്ടന്റുകളെ സ്‌ക്രീന്‍ ചെയ്യാന്‍ ടെക് ഭീമന്‍മാര്‍ നിര്‍ബന്ധിതരാകും.
ബ്രിട്ടീഷ് സമൂഹത്തിന്റെ ഓണ്‍ലൈന്‍ സുരക്ഷ ഇപ്പോഴത്തേക്ക് മാത്രം ഉറപ്പ് വരുത്തുന്ന നിയമമല്ല ഇതെന്നും മറിച്ച് വരാനിരിക്കുന്ന ദശാബ്ദങ്ങളിലേക്ക് കൂടി ജനങ്ങളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്ന നിയമമാണിതെന്നുമാണ് ടെക്‌നോളജി സെക്രട്ടറി മൈക്കല്‍ ഡൊണീലന്‍ പറയുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ യൂസര്‍മാരുടെ സ്വകാര്യതയെ പുതിയ നിയമം എത്രത്തോളം ബാധിക്കുമെന്ന ആശങ്ക വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്.
© Copyright 2025. All Rights Reserved