ഇസ്രയേലിനെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ അമേരിക്കൻ സൂപ്പർ മോഡൽ ജിജി ഹദീദിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം. ഒക്ടോബർ 7ന് ഹമാസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നതിനും വർഷങ്ങൾക്ക് മുൻപ് ഇസ്രയേൽ പലസ്തീനികളെ വധിച്ചും, പീഡിപ്പിച്ചും, കടത്തിക്കൊണ്ടുപോയും ദ്രോഹിച്ചിട്ടുണ്ടെന്ന് ജിജി ഹദീദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. കുട്ടികളെ യുദ്ധ തടവുകാരാക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഇസ്രയേലെന്നും ജിജി ഹദീദ് തുറന്നടിച്ചിരുന്നു. മരണപ്പെട്ട പലസ്തീനികളുടെ അവയവങ്ങൾ അവരുടെ അനുവാദമില്ലാതെ ഇസ്രയേൽ എടുക്കാറുണ്ടെന്നും ജിജി ഹദീദ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് ജിജി ഹദീദിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ജിജി ഹദീദിനെതിരെ ഇസ്രയേലി സർക്കാരും രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേലിൽ ഹമാസ് നടത്തിയ കൂട്ടക്കുരുതിയിൽ ധീരമായി ഒന്നും തന്നെയില്ലെന്നും തീവ്രവാദികൾക്കെതിരായുള്ള ഇസ്രയേലിന്റെ ചെറുത്ത് നിൽപ്പിനെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടതെന്നും ഇസ്രയേൽ മറുപടിയായി പറഞ്ഞു.
© Copyright 2025. All Rights Reserved