കുട്ടികൾക്കിടയിൽ ഡിസ്‌പോസബിൾ വേപ്പ് മാർക്കറ്റ് ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലാ വേപ്പുകളുടെ വിൽപ്പന നിരോധിക്കും ; ഋഷി സുനാക്

29/01/24

സിഗററ്റ് വലി നിർത്താൻ സഹായിക്കാൻ തയ്യാറാക്കിയ ഇ-സിഗററ്റുകൾ വ്യാപകമാകുകയാണ്. എന്നാൽ ചെറിയ കുട്ടികൾ പോലും ഡിസ്‌പോസബിൾ വേപ്പുകൾ ഉപയോഗിക്കുന്നത് സാധാരണമായി മാറിയതോടെ പുതിയ നീക്കവുമായി ഗവൺമെന്റ് രംഗത്ത് വരികയാണ്.

കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ഇത്തരം വേപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ഗവൺമെന്റ്. കുട്ടികൾ ആജീവനാന്തം വേപ്പുകളിൽ കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാനാണ് ഈ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വേപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനവാണ് നേരിട്ടത്.

ആകർഷകമായ നിറങ്ങളിലും,സ്വാദിഷ്ടമായ ഫ്‌ളേവറുകളിലും ലഭ്യമായതോടെയാണ് ഡിസ്‌പോസബിൾ വേപ്പുകൾക്ക് ജനപ്രീതി ഏറിയത്. 11 മുതൽ 15 വയസ്സ് വരെയുള്ള 9 ശതമാനം കുട്ടികൾ ഇപ്പോൾ വേപ്പ് ഉപയോഗിക്കുന്നതായാണ് കണക്ക്. ഇതിന്റെ വിദൂര ആരോഗ്യ പ്രത്യാഘാതങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.

ഇതോടെയാണ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പുതിയ നിയമനിർമ്മാണം നടത്താൻ പ്രധാനമന്ത്രി സുനാക് തയ്യാറെടുക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ നടപടി പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. ഇതുവഴി കുട്ടികൾക്ക് ഇടയിലെ വേപ്പിംഗ് ട്രെൻഡിന് തടയിടാമെന്നും പ്രതീക്ഷിക്കുന്നു.

പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് വേപ്പിംഗ് ഉപകാരപ്രദമാണെങ്കിലും കുട്ടികൾക്കിടയിൽ ഇത് മാർക്കറ്റ് ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഫ്‌ളേവറുകൾ ഉൾപ്പെടെ തയ്യാറാക്കുന്നതിന് കർശന നിബന്ധനകൾ ഏർപ്പെടുത്തി വിൽപ്പന നിയന്ത്രിയ്ക്കാനാണ് പദ്ധതി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu