എയർ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻറെ കാരണം കാണിക്കൽ നോട്ടീസ്. കുറഞ്ഞ ദൃശ്യപരതയിൽ ടേക്ക് ഓഫ് ചെയ്യാനോ ലാൻഡ് ചെയ്യാനോ പരിശീലനം ലഭിച്ചിട്ടില്ലാത്ത പൈലറ്റുമാരെ റോസ്റ്റർ ചെയ്തതിനാണ് നടപടി. പതിനഞ്ച് ദിവസത്തിനകം മറുപടി നൽകാനാണ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
-------------------aud--------------------------------
ഡിസംബർ 24-25, ഡിസംബർ 27-28 തീയതികളിൽ ദൂരക്കാഴ്ച കുറവായതിനാൽ ഡൽഹി വിമാനത്താവളത്തിലേക്കുള്ള സ്പൈസ് ജെറ്റിന്റെയും എയർ ഇന്ത്യയുടെയും 58 ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ഇതിൽ 50 വിമാനങ്ങൾ വഴിതിരിച്ചുവിട്ടത് പൈലറ്റിന് ദൃശ്യപരത കുറവായ സാഹചര്യത്തിൽ ലാൻഡ് ചെയ്യാൻ അറിയാത്തതിനാലാണ്. ഡിജിസിഎ എയർലൈനുകളുമായും എയർ ട്രാഫിക് കൺട്രോളുമായും (എടിസി) ഇക്കാര്യം സ്ഥിരീകരിച്ചു.
ഇതേത്തുടർന്നാണ് നടപടി. മോശം കാലാവസ്ഥയിൽ CAT III മാനദണ്ഡങ്ങൾ പാലിക്കാത്ത പൈലറ്റുമാരെ റോസ്റ്റർ ചെയ്യാനുള്ള കാരണം പതിനഞ്ച് ദിവസത്തിനകം വിശദീകരിക്കണമെന്നാണ് നോട്ടീസ്. ഇതുകൂടാതെ ഇനി ഇത്തരം തെറ്റുകൾ വരുത്തരുതെന്നും ഡിജിസിഎ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
© Copyright 2023. All Rights Reserved