സെക്കൻഡ് ഹാൻഡ് വാഹന വിപണി സോഷ്യൽ മീഡിയ സൈറ്റുകളിലും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും പ്രചാരമാർജിച്ചു വരികയാണ്. ഒപ്പം തട്ടിപ്പുകളും കൂടിവരുന്നു. വാഹനത്തിന് വിപണിയിലുള്ള മൂല്യത്തേക്കാൾ കുറഞ്ഞ വില പരസ്യത്തിൽ നൽകി ആൾക്കാരെ ആകർഷിക്കുന്നതാണ് രീതി. വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ കണ്ടുമാത്രം വാഹനം വാങ്ങാൻ തീരുമാനിച്ചാൽ തട്ടിപ്പിൽ വീഴാൻ സാധ്യതയുണ്ടെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി.
വാഹനത്തിന്റെ ഫോട്ടോയും വീഡിയോയും അയച്ചുതരികയും ഓൺലൈൻ പണം ഇടപാടിലൂടെ അഡ്വാൻസോ മുഴുവൻ തുകയോ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. കുറഞ്ഞ വിലയായതിനാൽ വാഹനം മറ്റൊരാൾ വാങ്ങിയേക്കും എന്നു ഭയന്ന് ആൾക്കാർ പണം അയച്ചു നൽകുന്നു. പണം ലഭിച്ചു കഴിയുമ്പോൾ ഫോൺ നമ്പർ പ്രവർത്തനരഹിതമാവുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. അല്ലെങ്കിൽ ഫോട്ടോയിൽ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായതോ മൂല്യം കുറഞ്ഞതോ തകരാർ സംഭവിച്ചേതോ ആയ വാഹനങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. പരസ്യം നൽകിയ ആളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യാറുണ്ട്..വാഹനങ്ങൾ നേരിട്ട് കണ്ടു പരിശോധിച്ചതിനുശേഷം മാത്രം പണം നൽകുക എന്നുള്ളതാണ് തട്ടിപ്പിൽ നിന്നു രക്ഷപ്പെടാനുള്ള വഴിയെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയത് .തട്ടിപ്പിനിരയായാൽ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക. 1930 എന്ന സൈബർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലും പരാതി നൽകാം.
© Copyright 2025. All Rights Reserved