കള്ളപ്പണ കേസിലെ പ്രതികളുടെ എല്ലാ സ്വത്തും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ കേരള ഹൈക്കോടതി. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുത്. കുറ്റകൃത്യത്തിന് മുൻപുള്ള സ്വത്ത് കണ്ടുകെട്ടണം എന്ന് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമത്തിൽ പറയുന്നില്ലെന്നും കേസുമായി ബന്ധമില്ലാത്ത സ്വത്ത് കണ്ട് കെട്ടരുതെന്നും ഹൈക്കോടതി പറഞ്ഞു.
-------------------aud----------------------------
കരുവന്നൂർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട തൃശ്ശൂർ സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2014ൽ കുറ്റകൃത്യം ചെയ്തെന്ന ആരോപണത്തിൽ ഇഡി ദമ്പതികളുടെ കുറ്റകൃത്യത്തിന് മുമ്പ് സമ്പാദിച്ച സ്വത്തും കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ദമ്പതികൾ കോടതിയെ സമീപിച്ചത്.
© Copyright 2024. All Rights Reserved