കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസാഹായം പ്രഖ്യാപിച്ച് എൻബിടിസി. അപകടത്തിൽ മരിച്ചവരുടെ ആശ്രതിർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇൻഷുറൻസ് പരിരരക്ഷ തുക,മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
-------------------aud--------------------------------
മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതായിനായി സർക്കാരിനും എംബസിക്കും ഒപ്പം നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും എൻബിടിസി വാർത്താ കുറിപ്പിൽ അറിയിച്ചു. മൃതദ്ദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് അധികൃതർ നടത്തുന്നത്.
കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 19 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അൻപതിലേറെ പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നൽകാനാണ് തീരുമാനം.
കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോർജ് കുവൈത്തിലേക്ക് പുറപ്പെടുമെന്നും സർക്കാർ അറിയിച്ചിരുന്നു.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കൽ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങൾ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ അയക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം.
© Copyright 2024. All Rights Reserved