ലേബർ ഗവൺമെന്റ് നീണ്ട ഇടവേളയ്ക്ക് ശേഷം അവതരിപ്പിച്ച ബജറ്റിൽ പല രീതിയിലും തിരിച്ചടി നേരിടുന്നവരാണ് ഏവരും. എന്നാൽ അടുത്ത ബജറ്റിൽ നികുതി വർദ്ധനവ് ഉണ്ടാകില്ലെന്നാണ് ഇപ്പോൾ ചാൻസലർ റേച്ചൽ റീവ്‌സ് ആണയിടുന്നത്. പബ്ലിക് സർവ്വീസുകൾ കനത്ത സമ്മർദം നേരിട്ടാലും ചെലവഴിക്കൽ പദ്ധതികൾക്കായി ഉള്ളത് കൊണ്ട് ജീവിക്കുമെന്നാണ് റീവ്‌സിന്റെ വാഗ്ദാനം.
-------------------aud--------------------------------
മൂന്ന് ദശകത്തിനിടെ ഏറ്റവും ഉയർന്ന നികുതി വർദ്ധനയുടെ പാക്കേജാണ് ബജറ്റിൽ റീവ്‌സ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിലൊന്നും കാര്യങ്ങൾ അവസാനിക്കില്ലെന്നും, സമ്മർദത്തിലായ പൊതുസേവനങ്ങൾ മെച്ചപ്പെടുത്താൻ സ്പ്രിംഗ് ബജറ്റിൽ വീണ്ടും പണം കണ്ടെത്തേണ്ടി വരുമെന്നുമാണ് വാദങ്ങൾ. എന്നാൽ ഈ നിർദ്ദേശങ്ങൾ ചാൻസലർ തള്ളി.
കോമൺസ് ട്രഷറി സെലക്ട് കമ്മിറ്റി മുൻപാകെ ഹാജരായപ്പോഴാണ് ഇനി നികുതി കൂട്ടിലെന്ന് റീവ്‌സ് ആവർത്തിച്ചത്. സംരക്ഷണമില്ലാത്ത ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്കായി സ്പ്രിംഗ് ബജറ്റിൽ പണം കണ്ടെത്തേണ്ടി വരുമെന്നായിരുന്നു ആശങ്ക. എന്നാൽ ലോക്കൽ കൗൺസിൽ, കോടതികൾ, ജയിൽ എന്നിവയ്ക്കായി അഞ്ച് വർഷത്തേക്ക് പണം വകയിരുത്തിയിട്ടുണ്ടെന്നാണ് ചാൻസലർ പറയുന്നത്.
പ്രധാന നികുതികളൊന്നും വർദ്ധിക്കില്ലെന്ന് തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞത് തെറ്റാണെന്ന് ചാൻസലർ നേരത്തെ സമ്മതിച്ചിരുന്നു. എന്നിരുന്നാലും 40 ബില്ല്യൺ പൗണ്ടിന്റെ നികുതി ഉയർത്തിയതിനാൽ ഇനി വേണ്ടിവരില്ലെന്നാണ് റീവ്‌സ് അവകാശപ്പെടുന്നത്.
© Copyright 2024. All Rights Reserved