‌കൃഷ്ണ- ഗോദാവരി തടത്തിൽ എണ്ണ ഖനനത്തിന് തുടക്കം

09/01/24

വർഷങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിൽ കൃഷ്ണ- ഗോദാവരി തടത്തിൽ എണ്ണ പ്രകൃതിവാതക കോർപ്പറേഷൻ എണ്ണ ഉത്പാദനം തുടങ്ങി. ക്ലസ്റ്റർ 2 ബ്ലോക്കിലാണ് ഉത്പാദനം ആരംഭിച്ചതെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി . ഏറെ സങ്കീർണമാണ് ഇവിടത്തെ ഉത്പാദനപ്രക്രിയയെന്നാണു റിപ്പോർട്ട്. -------------------aud--------------------------------കൃഷ്ണ- ഗോദാവരി തടത്തിൽ ബംഗാൾ ഉൾക്കടലിലാണ് ആഴക്കടലിൽ നിന്ന് എണ്ണ ഉത്പാദിപ്പിക്കുന്നത്. ദിവസം 45000 ബാരൽ ക്രൂഡ് ഓയിൽ ഇവിടെ നിന്ന് ഉത്പാദിപ്പിക്കാനാകുമെന്നു കരുതുന്നു. പ്രതിദിനം ഒരു കോടി ഘനമീറ്റർ പ്രകൃതിവാതകവും ലഭ്യമാകും.2021 നവംബറിൽ ഇവിടെ ഉത്പാദനം തുടങ്ങാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ, കൊവിഡിനെത്തുടർന്ന് ഇതു നീണ്ടുപോയി. മലേഷ്യൻ കമ്പനി ബുമി അർമാഡയുടെയും ഷപൂർജി പല്ലൻജി ഓയിൽ ആൻഡ് ഗ്യാസിൻറെയും സംയുക്ത ഉടമസ്ഥതയിലുള്ള അർമാഡ സ്റ്റെർലിങ്- 5 യാനം വാടകയ്ക്കെടുത്താണ് ഒഎൻജിസിയുടെ പ്രവർത്തനം.ഉത്പാദനം പൂർണതോതിലെത്തുമ്പോൾ ഇന്ത്യയ്‌ക്ക് പ്രതിവർഷം ഏകദേശം 11,000 കോടി രൂപയുടെ നേട്ടമുണ്ടാകും. നിലവിൽ രാജ്യത്തിന് ആവശ്യമുള്ള ആവശ്യമുള്ള ക്രൂഡ് ഓയിലിൻറെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇത് ഒരു പരിധി വരെ കുറയ്‌ക്കാനായേക്കും. 2028-2030 ഓടെ പെട്രോകെമിക്കൽ പദ്ധതികൾക്കായി ഒരു ലക്ഷം കോടി രൂപ ചിലവാകുമെന്നാണ് ഒഎൻജിസി വ്യക്തമാക്കുന്നത്.കൃഷ്ണ ഗോദാവരി തീരത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ആന്ധ്രപ്രദേശ് തീരത്ത് നിന്ന് 35 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ 3,200 മീറ്റർ വരെ ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് ക്ലസ്റ്ററുകളായാണ് ഇവയെ തിരിച്ചിരിക്കുന്നത്. സങ്കീർണവും ദുഷ്‌കരവുമായ ആഴമേറിയ കൃഷ്ണ ഗോദാവരി തടത്തിൽ ആദ്യമായി എണ്ണ ഉൽപ്പാദനം ആരംഭിക്കുന്നതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ ഊർജ യാത്രയിലെ ശ്രദ്ധേയമായ ചുവടുവയ്പ്പാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആത്മനിർഭർ ഭാരതിനായുള്ള നമ്മുടെ ദൗത്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നിരവധി നേട്ടങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു .

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu