സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിക്കു വകുപ്പുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ട കുടിശിക സർക്കാർ ഏറ്റെടുത്തു. സർക്കാരിനു വൈദ്യുതി ഡ്യൂട്ടി ഇനത്തിൽ ലഭിക്കേണ്ട തുകയിൽ ഈ കുടിശിക കുറവ് ചെയ്യാൻ നിർദേശം നൽകിയതിലൂടെ സംസ്ഥാനത്തിന് ഈ വർഷം ഏകദേശം 6000 കോടി രൂപ കൂടി വായ്പയെടുക്കാൻ കഴിയും.
-------------------aud-----------------------------
വൈദ്യുതി മേഖലയുടെ നവീകരണത്തിനു ചെലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി 0.5% അധിക വായ്പയെടുക്കാൻ സംസ്ഥാനത്തിനു കഴിയും. ഈ ആനുകൂല്യം ഉപയോഗിക്കാനാണ് 2024 ഡിസംബർ 31 വരെ കെഎസ്ഇബിക്കു ലഭിക്കാനുള്ള കുടിശികയായ 718.02 കോടി രൂപ സർക്കാർ നൽകുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ ജലഅതോറിറ്റി കെഎസ്ഇബിക്കു നൽകാനുള്ള കുടിശിക സംസ്ഥാന സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന് ആദ്യഗഡുവായി 206.80 കോടി രൂപ നൽകാൻ തീരുമാനിച്ചിരുന്നുപിന്നീട്, കെഎസ്ഇബി സർക്കാരിനു നൽകിയ റിപ്പോർട്ട് പ്രകാരം 2024 ഡിസംബർ 31 വരെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ ഓഫിസുകളുടെയും ഉൾപ്പെടെ ആകെ കുടിശിക 718.02 കോടി രൂപയായി വർധിച്ചു. സർക്കാർ വകുപ്പുകൾ –74.94 കോടി, ജല അതോറിറ്റി ഒഴികെയുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ – 158.56 കോടി, ജല അതോറിറ്റി – 458.54 കോടി, പൊതു സ്ഥാപനങ്ങൾ – 22.56 കോടി, തദ്ദേശ സ്ഥാപനങ്ങൾ – 3.42 കോടി വീതമാണ് കുടിശിക.
© Copyright 2025. All Rights Reserved