വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ലണ്ടനിലേക്ക്. 28ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുകെ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്‌മരണ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യുകെ ചാപ്റ്ററിന്റെ ഉദ്ഘാടന കർമ്മവും കെ. സുധാകരൻ നിർവഹിക്കും. ചാണ്ടി ഉമ്മൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
-------------------aud--------------------------------
29,30,31 തീയതികളിൽ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവിൽ പങ്കെടുക്കും. മലയാളികളായ കേംബ്രിജ് മേയർ ബൈജു തട്ടാല, യുകെ പാർലമെന്റ് അംഗം സോജൻ ജോസഫ് എന്നിവരെ ആദരിക്കും. ഒഐസിസി ഇൻകാസ് പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവരുമായി സംവദിക്കും. തിരികെ രണ്ടിന് ന്യൂഡൽഹിയിലേക്ക് മടങ്ങും. ഒഐസിസി ഇൻകാസ് ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലാണ് പ്രോഗ്രാമുകളുടെ കോഓർഡിനേറ്റർ.
© Copyright 2025. All Rights Reserved