കെയർ ഹോം വീസയുടെ രാജ്യാന്തര റിക്രൂട്ട്മെന്റിന് യുകെയിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പുതിയ നിയമ പ്രകാരം യുകെയിലുള്ളവരെ പരിഗണിച്ച ശേഷം മാത്രം ബാക്കിയുള്ളവർക്ക് അവസരമെന്നാണ് സർക്കാർ നിലപാട്. കെയർ ഹോം മേഖലയിൽ പുതിയതായി യുകെയ്ക്ക് പുറത്തുനിന്നും എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് സർക്കാർ ഇതിനെ കാണുന്നത്.
-------------------aud--------------------------------
ഇതിന്റെ ഭാഗമായി വിദേശത്തു നിന്നുള്ള കെയർ വർക്കർമാർക്ക് നിയമനം നൽകുന്നതിന് മുൻപ് നിലവിൽ യുകെയിൽ നിലവിൽ ഉള്ളവരെ പരിഗണിച്ചു എന്നതിന് മതിയായ തെളിവ് തൊഴിൽ ഉടമകൾ നൽകേണ്ടിവരും. നിയമപരമായ മാർഗങ്ങളിലൂടെ യുകെയിൽ എത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പുതിയ നടപടിയായാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. ഈ നടപടി കെയർ വീസയിൽ യുകെയിലെത്താൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ മലയാളികൾക്ക് തിരിച്ചടിയാണ്. എങ്കിലും നിലവിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പടെയുള്ളവർക്ക് വീസയുടെ കാലാവധി പുതുക്കി കിട്ടുന്നതിന് സഹായകരമാകും. കോവിഡ് മഹാമാരിയും ബ്രെക്സിറ്റും മൂലം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി കെയർ ഹോം ജീവനക്കാർ യുകെ വിട്ടിരുന്നു. ഈ കാരണങ്ങൾ കൊണ്ട് കെയർ ഹോം മേഖലയിൽ വർധിച്ചു വന്ന തൊഴിൽ ക്ഷാമം പരിഹരിക്കാൻ ആയിരുന്നു 2020 ൽ ഹെൽത്ത് ആൻഡ് കെയർ വീസ അവതരിപ്പിച്ചത്.
എന്നാൽ ഹെൽത്ത് ആൻഡ് കെയർ വീസ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
© Copyright 2024. All Rights Reserved