കെസിബിസി പ്രോലൈഫ് സമിതിയുടെ ഭിന്നശേഷി ക്ഷേമ പദ്ധതി ആരംഭിച്ചു

02/03/24

കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ വലിയ കുടുംബങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളുള്ള കുടുംബങ്ങൾക്കായുള്ള 'ഹോളി ഫാമിലി എൻഡോവ്‌മെൻ്റ് പദ്ധതി പൊതുസമ്മേളനത്തിൽ വെച്ച് സീറോ മലബാർ സഭയുടെ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്‌തു. പ്രഥമ പുരസ്‌കാരം സുനി & ജെനി ദമ്പതികൾക്ക് നൽകി. ഭൂമിയിൽ ജനിക്കുന്ന ആരാ കുഞ്ഞും ഈ ലോകത്തിന് വലിയ അനുഗ്രഹവുമായിട്ടാണ് കടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെ നിലനിൽപ്പും പ്രകൃതിയുടെ സംരക്ഷണവും ദൈവം മനുഷ്യരെയാണ് ഏൽപ്പിച്ചിരിക്കുന്നതി ഉവരത്തിലെ കുഞ്ഞിന് പിറക്കുവാനുള്ള സാഹചര്യം ഒരുക്കുവാൻ ഒരോ കുടുംബത്തിനും ചുമതലയുണ്ടെന്നും അതിന് പിന്തുണ നൽകുവാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗർഭഛിദ്രത്തിൽ നിന്നും കൗൺസിലിങ് വഴി നിരവധി കുടുംബങ്ങളെ രക്ഷിക്കുവാൻ കഴിഞ്ഞതിൻ്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളിലെ കുട്ടായി‌മ വലിയ സന്തോഷത്തിനും ഐശ്വര്യത്തിനും ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവന്റെ സംരക്ഷണത്തിനുവേണ്ടി സമർപ്പണത്തോടെ പ്രവർത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രൂഷകളെ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുമോദിച്ചു
കെസിബിസി പ്രോലൈഫ് സമി‌തി പ്രസിഡൻ്റ് ശ്രീ. ജോൺസൺ ചൂരപറമ്പിൽ അധ്യക്ഷത വഹിച്ചു. കെസിബി‌സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. ജേക്കബ് പാലക്കാപ്പിള്ളി, പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്‌ടർ റവ. ഡോ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ ആനിമേറ്റർ സാബു ജോസ് സെക്രട്ടറി ജെസ്സിൻ ജോ തുടങ്ങിയവർ പ്രസംഗിച്ചു. ജോയിസ് മക്കൂടം (കോതമംഗലം) ആന്റണി പത്രോസ് (തിരുവനന്തപുരം) ചെമ്പുമുക്ക് ‌സ്നേഹനിലയം മാനേജർ റവ. സിസ്റ്റർ മേരി, ബേബി ചിറ്റിലപ്പള്ളി (കാഞ്ഞിരപ്പള്ളി) എന്നിവരെയും 'ചിറക്' എന്ന നാടകത്തിൻ്റെ അഭിനേതാക്കളെയ്യം അണിയറ പ്രവർത്തകരെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu