കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. കെ റെയിൽ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറുമായുള്ള കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസുകൾ വന്നതോടുകൂടി സംസ്ഥാനസർക്കാരിന്റെ നിലപാടിലെ ശരി ജനങ്ങൾക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റിൽ കേരളത്തിൻറെ റെയിൽ വികസനം അവഗണിച്ചു. സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. റെയിൽവേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളർച്ചയ്‌ക്കൊപ്പം റെയിൽവേയ്ക്ക് ഓടിയെത്താനാകുന്നില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. തിരുവനന്തപുരം മെട്രോയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ അനുകൂല നിലപാടെടുക്കുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു.
© Copyright 2025. All Rights Reserved