സിൽവർ ലൈനും സ്മാർട്ട് സിറ്റി പദ്ധതിയും വ്യവസായ ഇടനാഴികളും ദേശീയപാത വികസനവുമൊക്കെ ഭാവി കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂതനകാലഘട്ടത്തിന് അനുസൃതമായ പദ്ധതികൾ കൂടി ഏറ്റെടുക്കുകയാണ് സര്ക്കാർ. കിഫ്ബി വഴി 90,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
-------------------aud----------------------------
ദേശീയപാതയുമായി കൂട്ടിചേർക്കപ്പെടുന്ന ഐടി കോറിഡോർ, കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ള സിൽവർ ലൈൻ ഇത്തരം കാര്യങ്ങളെല്ലാം ഭാവി കേരളത്തിനായുള്ള ഈടുവെയ്പുകളാണ്. ഈയൊരു ഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രം പോരാ, അവ സുസ്ഥിരമാകുക കൂടി വേണം എന്ന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയിൽ എംഡി അജിത് കുമാർ, റെയിൽവേ നിർമ്മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായി ചർച്ച നടത്തിയിരുന്നു. ചർച്ച പോസ്റ്റീവ് ആയിരുന്നെന്നും, കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും കെ റെയിൽ എംഡി അജിത് കുമാർ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ ഉന്നയിച്ച സംശയങ്ങളിൽ വ്യക്തത വരുത്തുകയായിരുന്നു ചർച്ചയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
© Copyright 2024. All Rights Reserved