കെ-സ്മാർട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി ചർച്ച നടത്തി. ഇൻഫർമേഷൻ കേരള മിഷനിലെത്തി കെ-സ്മാർട്ട്, ഐ.എൽ.ജി.എം.എസ്. പ്ലാറ്റ്ഫോമുകൾ മനസ്സിലാക്കിയ ശേഷമായിരുന്നു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച.
കേരളം ഇന്ത്യയ്ക്ക് വഴികാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ലെന്ന് തെളിയിക്കുന്നതാണ് ഈ സ്വീകാര്യത. കൂടുതൽ സംസ്ഥാനങ്ങൾ വരുംദിവസങ്ങളിൽ കെ-സ്മാർട്ടുമായി ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ-സ്മാർട്ടിന് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ലഭിക്കുന്ന സ്വീകാര്യത കേരളത്തിനാകെ അഭിമാനവും അംഗീകാരവുമാണെന്ന് മന്ത്രി എം.ബി. രാജേഷ്. നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ ഐകെഎമ്മിനെ പങ്കാളിയായി അംഗീകരിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ് അർബൻ ഗവേണൻസ് പ്ലാറ്റ്ഫോം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിർവഹണ പങ്കാളിയായും ഐകെഎമ്മിനെ എംപാനൽ ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ ഇങ്ങനെ എംപാനൽ ചെയ്യപ്പെട്ട ഏക സർക്കാർ ഏജൻസിയാണ് ഐകെഎം’, മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തെ സംബന്ധിച്ച് തുടർന്നും ചർച്ചകൾ നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
© Copyright 2025. All Rights Reserved