കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ കർണാടക സർക്കാരിൻറെ സമരം തുടങ്ങി

07/02/24

കേന്ദ്ര സർക്കാർ വിവേചനത്തിന് എതിരെ ഡൽഹിയിൽ കർണാടകയുടെ സമരം ആരംഭിച്ചു. മന്ത്രിസഭാ അംഗങ്ങളും നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളും ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തിന് അർഹമായ നികുതിപ്പണം കേന്ദ്രസർക്കാർ തടഞ്ഞുവെക്കുന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിവേചനത്തിന് എതിരെ ഡൽഹിയിൽ കർണാടകയുടെ സമരം ആരംഭിച്ചു. അവഗണന നേരിടുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ സമരത്തെ പിന്തുണയ്ക്കുമെന്ന് ഡി.കെ ശിവകുമാർ ഉൾപ്പടെയുള്ള നേതാക്കൾ വ്യക്തമാക്കി.
സംസ്ഥാനത്തിന് അർഹമായ നികുതിപ്പണം കേന്ദ്രസർക്കാർ തടഞ്ഞുവെക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ചലോ ഡൽഹി എന്ന ഏകദിന സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുന്ന കർണാടക സർക്കാർ തീരുമാനിച്ചത്. ഡൽഹി ജന്തർ മന്ദറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ സംസ്ഥാനത്തെ 135 കോൺഗ്രസ് എം.എൽ.എമാർ, 28 എം.എൽ.സിമാർ, ഒരു ലോക്സഭ എം.പി, അഞ്ചു രാജ്യസഭ എം.പിമാർ എന്നിവരും പങ്കെടുക്കും. കോൺഗ്രസ് നേതാക്കൾക്ക് പുറമെ, മണ്ഡ്യ മേലുക്കോട്ടെയിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എയും കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ പ്രതിനിധിയുമായ ദർശൻ പുട്ടണ്ണയ്യയും സമരപ്പന്തലിൽ എത്തി. കേന്ദ്ര പദ്ധതികൾ നൽകുന്നതിൽ കർണാടക കനത്ത അവഗണന നേരിടുന്നെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ആരോപിച്ചു.
കേന്ദ്ര അവഗണന നേരിടുന്ന കേരളത്തിൻ്റെ സമരത്തിനും കർണാടകയുടെ പിന്തുണ ഉണ്ടെന്ന് കർണാടക മന്ത്രിമാർ പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന് കീഴിലെ അഞ്ചു വർഷം കൊണ്ട് 1,87,000 കോടിയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായി എന്നാണ് കർണാടക സർക്കാർ ആരോപിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയത് മുതൽ ബി.ജെ.പി സർക്കാർ കർണാടകയോട് ശത്രുത മനോഭാവം വെച്ചുപുലർത്തുന്നുവെന്നാണു സംസ്ഥാന സർക്കാർ ആരോപിക്കുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu