നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20നാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരിക്കുന്നത് .
=================aud=======================
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. മനീഷാ രാധാകൃഷ്ണൻ എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്.വി കെ സനോജിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!
റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല 2024 ജനുവരി 20 കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ. മലയാള ചലച്ചിത്ര നടി നിഖില വിമലിനെ വീട്ടിലെത്തി സന്ദർശിച്ചു. മനുഷ്യ ചങ്ങലയിൽ പങ്കാളിയാവാൻ വേണ്ടി ക്ഷണിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. മനീഷാ രാധാകൃഷ്ണൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
© Copyright 2024. All Rights Reserved