ആദായ നികുതിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ്. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. മധ്യ ഇടത്തരം വിഭാഗക്കാർക്കായി വൻ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
-------------------aud--------------------------------
12 ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക.ഉപഭോഗം കൂട്ടാനുള്ള ധനമന്ത്രിയുടെ സർജിക്കൽ സ്‌ട്രൈക്കായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. മധ്യവർഗത്തിന്റെ ഉപഭോഗശേഷി കുറയുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നികുതിയിളവ് വരുത്തിക്കൊണ്ട് മധ്യർഗത്തിന്റെ പോക്കറ്റിലേക്ക് കൂടുതൽ പണം എത്തിക്കാനുള്ള നീക്കമാണ് നടത്തിയത്. ഇത് വിപണിയിലേക്കിറക്കി വിപണിയെ കൂടുതൽ ചലനാത്മകമാക്കാനാണ് ലക്ഷ്യമിടുന്നത്. ആദായ നികുതി പരിധി 10 ലക്ഷം വരെയാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾക്കപ്പുറം പരിധി 12 ലക്ഷമാക്കുകയായിരുന്നു. ഭരണപക്ഷം കയ്യടിച്ചാണ് ഇത് സ്വാഗതം ചെയ്തത്.
അതേസമയം, രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ബില്ല് അടുത്താഴ്ച വരും. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി. കമ്പനി ലയനങ്ങൾക്ക് അതിവേഗ പദ്ധതിയുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ സൗഹൃദ നയങ്ങൾ വിപുലമാക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.
ധന കമ്മി കടം കുറയ്ക്കുന്ന തരത്തിലേക്ക് പുനക്രമീകരിക്കും. കസ്റ്റംസ് താരിഫ് പ്രായോഗികമാക്കുമെന്ന് ധനനമന്ത്രി പറഞ്ഞു. 202526 ലെ ധനക്കമ്മി 4.4 ശതമാനം. പുതിയ ആദായ നികുതി ബില്ലിൽ ലളിതമായ വ്യവസ്ഥകളാകുമെന്ന് ധനമന്ത്രി. വ്യക്തിഗത ആദായ നികുതി പരിഷ്‌കാരം അവസാനം. ടി ഡി എസ് ,ടി സി എസ് പ്രായോഗികമാക്കും. ടി ഡി എസ് പരിധി ഉയർത്തി. വാർഷിക പരിധി വാടകയിന്മേൽ 6 ലക്ഷമാക്കി ഉയർത്തി. ഉത്പന്നങ്ങളുടെ വിൽപനയ്ക്ക് ടി ഡി എസും ടി സി എസും ബാധകമാകും.
© Copyright 2024. All Rights Reserved