കേരളപ്പിറവി ആഘോഷങ്ങളുടെ നിറവിൽ സംസ്ഥാനം. ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന് തിരുവനന്തപുരത്ത് വർണാഭമായ തുടക്കം. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ , മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ , ശോഭന, മഞ്ജു വാര്യർ, സാഹിത്യ, സാംസ്കാരിക മേഖലയിലെ പ്രമുഖർ, പ്രമുഖ വ്യവസായികൾ , ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
കവടിയാർ മുതൽ കിഴക്കേ കോട്ടവരെയുള്ള 42 വേദികളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നവകേരളത്തിന്‍റെ രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകൾ വിവിധ വേദികളിലായി അവതരിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് 10 വരെയായിരിക്കും പരിപാടികൾ. സെമിനാറുകളിൽ സാമ്പത്തിക,സാമൂഹിക ശാസ്ത്രജ്ഞരടക്കം ലോകോത്തര വിദഗ്ധരാണ് പങ്കെടുക്കുന്നത്. അമർത്യാസെന്നും റെമീലാ ഥാപ്പറും ഉൾപ്പെടെയുള്ളവർ കേരളീയത്തിൽ പങ്കാളികളാകും.
© Copyright 2025. All Rights Reserved